മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ നിസ്സാരക്കാരനല്ല മല്ലി
മല്ലി സൂക്ഷിക്കാത്ത അടുക്കള ഇന്ത്യയിലുണ്ടാകില്ല. അത്രമാത്രം ഇന്ത്യന്‍ ഭക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മല്ലി. ആഹാരത്തിന് മണവും രുചിയും നല്‍കുന്നു എന്നത് മാത്രമല്ല ഔഷധഗുണം കൂടിയുണ്ട് മല്ലി. സുഗന്ധവ്യഞ്ജനങ്ങള്‍, ഹെര്‍ബല്‍ ടീ തുടങ്ങിയവയില്‍ മല്ലി ധാരാളമായി ചേര്‍ക്കുന്നുണ്ട്.
ആയുഷ് മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മല്ലിയിട്ട ചൂടുവെള്ളം ആരോഗ്യകരമായി പരാമര്‍ശിക്കുന്നുണ്ട്.
ഇനി മല്ലിവെള്ളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വാതം കാരണമുണ്ടാകുന്ന ശരീരവേദന കുറയ്ക്കുന്നു.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു.
വൃക്കയെ ശുദ്ധീകരിക്കുന്നു
ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നു